08:51pm 24 June 2026
NEWS
ലോക സുന്ദരി മത്സരത്തിൽ ഇന്ത്യക്ക് അപൂർവ അവസരം
22/02/2025  01:27 PM IST
nila
ലോക സുന്ദരി മത്സരത്തിൽ ഇന്ത്യക്ക് അപൂർവ അവസരം

തുടർച്ചയായി രണ്ടാം തവണയും ലോക സുന്ദരി മത്സരത്തിന് ഇന്ത്യ വേദിയാകുന്നു. 72–ാം ലോക സുന്ദരി മത്സരം തെലങ്കാനയിലാണ് നടക്കുക. കഴിഞ്ഞ വർഷവും ലോക സുന്ദരി മത്സരത്തിന് വേദിയായത് ഇന്ത്യയായിരുന്നു. ഒരേ രാജ്യം തുടർച്ചയായി മത്സരവേദിയാകുന്നത് അപൂർവമാണ്. ഇംഗ്ലണ്ട് മാത്രമാണ് ഈ രീതിയിൽ തുടർച്ചയായി രണ്ടു തവണ ലോക സുന്ദരി മത്സരത്തിന് വേദിയൊരുക്കിയ രാജ്യം. 1999, 2000 വർഷങ്ങളിൽ ലോക സുന്ദരി മത്സരത്തിന് തുടർച്ചയായി ആതിഥേയത്വം വഹിച്ചത് ഇം​ഗ്ലണ്ടായിരുന്നു.

72–ാം ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദാണ് വേദിയാകുക. മേയ് 7 മുതൽ 31 വരെയാണ് മത്സരങ്ങൾ. ലോക സുന്ദരി മത്സരത്തിന്റെ ഫിനാലെ ഉൾപ്പെടെ ഒരു മാസം നീളുന്ന വിവിധ സെഷനുകൾക്ക് പൂർണമായും തെലങ്കാന ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം നടന്ന 71–ാം മിസ് വേൾഡ് മത്സരങ്ങൾ ന്യൂഡൽഹിയിലും മുംബൈയിലുമായായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img